IdukkiLocal Live

മാലിന്യമുക്തം നവകേരളം ക്യാമ്പയ്ന്‍ : തെരുവ് നാടക സംഘം പര്യടനം 12ന് ആരംഭിക്കും

ഇടുക്കി : മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തെരുവ് നാടകത്തിന്റെയും ഫ്‌ളാഷ് മോബിന്റെയും ജില്ലാതല ഉദ്ഘാടനവും അവതരണവും തിങ്കളാഴ്ച നടക്കും.കളക്ട്രേറ്റില്‍ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്യും. തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. വി കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തും.

ഇടുക്കി ജില്ലാ ക്യാമ്പയ്ന്‍ സെക്രട്ടറിയേറ്റ്, ജില്ലാ ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്.ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് 4 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവ് നാടകവും ഫ്‌ളാഷ് മോബും അരങ്ങേറും. ഉദ്ഘാടന പരിപാടിയില്‍ ജില്ലാ ശുചിത്വമിഷന്‍ കോ -കോര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ. ആര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ -കോര്‍ഡിനേറ്റര്‍ ആശമോള്‍ വി. എം എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!