Local LiveMoolammattam

മണപ്പാടി-പൂത്തോട് റോഡ് തകര്‍ന്ന നിലയില്‍

മൂലമറ്റം : കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കുത്തിപ്പൊളിച്ച മണപ്പാടി-പൂത്തോട് റോഡ് റീടാറിംഗ് ചെയ്യാത്തത് മൂലം തകര്‍ന്ന നിലയില്‍. മഴക്കാലമായതോടെ റോഡിലേക്ക് മഴവെള്ളം ഒഴുകി റോഡ് തകര്‍ന്ന നിലയിലാണ്. കുഴിയെടുത്ത ഇടങ്ങളില്‍ മെറ്റലും കല്ലുകളും മണ്ണും ഒഴുകി ഇതുവഴി വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നടപടി സ്വീകരിക്കുന്നില്ലായെന്നും കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ച എല്ലാ റോഡുകളുടെയും സ്ഥിതി ഇതാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

 

Related Articles

Back to top button
error: Content is protected !!