ChuttuvattomThodupuzha

മണിനാദം : നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ച് ജില്ലാ യുവജന കേന്ദ്രം

തൊടുപുഴ : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ യുവജന കേന്ദ്രം പ്രശസ്ത നാടന്‍ പാട്ട് കലാകാരനായിരുന്ന കലാഭവന്‍ മണിയുടെ സ്മരാണാര്‍ത്ഥം ജില്ലാതല നാടന്‍ പാട്ട് മത്സരം സംഘടിപ്പിച്ചു. തൊടുപുഴയില്‍ സംഘടിപ്പിച്ച ചടങ്ങ് യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസര്‍ ശങ്കര്‍ എം.എസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ അജീഷ് തായില്യം കലാഭവന്‍ മണി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും നിരവധി ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആരണ്യം ക്ലബ് കുമളി ഒന്നാം സ്ഥാനവും ദേശത്തുടി ക്ലബ് പാമ്പാടുമ്പാറ രണ്ടാംസ്ഥാനവും , പെരുവന്തനം അവളിടം ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് 25000 രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടിയ ടീമിന് 10,000 രൂപ ക്യാഷ് പ്രൈസ് മൂന്നാം സ്ഥാനം നേടിയ ടീമിന് 5000 രൂപ ക്യാഷ് പ്രൈസും നല്‍കി.

Related Articles

Back to top button
error: Content is protected !!