Moolammattam

മന്നം ജയന്തി : സംസ്ഥാന പ്രസംഗ മൽസരം .

 

മൂലമറ്റം: ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജയന്തിയോടനുബന്ധിച്ച്

കേരള സംസ്കാര വേദിയുടെ ആദിമുഖ്യത്തിൽ സംസ്ഥാന തല പ്രസംഗ മൽസരം നടത്തും. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിഷയം :

കേരള നവോത്ഥാനത്തിൽ ശ്രീ. മന്നത്ത് പത്മനാഭന്റെ പങ്ക്. സമയം. 5 മിനിറ്റ്.

1, 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 5000 , 3000 , 1000 ക്രമത്തിൽ കാഷ് അവാർഡുകളും മെമൻറ്റോകളും സമ്മാനിക്കും. ഇടുക്കി ജില്ലയിൽ നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വർ ഡിസംബർ 21-ന് മുമ്പായി പ്രസംഗ വീഡിയോകൾ ജില്ലാ കൺവീനർ റോയ് . ജെ. കല്ലറങ്ങാട്ടിന് 9497279347 എന്ന നമ്പരിലേക്ക് അയയ്ക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ: വർഗീസ് പേരയിൽ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!