Moolammattam

മൂലമറ്റത്ത് വൈദ്യുതി ബോര്‍ഡിന്റെ  സ്ഥലം കൈയേറി കൃഷിയിറക്കി -പതിനഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് അധികൃതര്‍

ഇടുക്കി: മൂലമറ്റത്ത് വൈദ്യുതി ബോര്‍ഡിന്റെ സ്ഥലം വ്യാപകമായി കൈയേറി കൃഷി ചെയ്യുകയും മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്യുന്നതായി പരാതി. കൈയേറിയ സ്ഥലത്ത് നിന്ന് പതിനഞ്ച് ദിവസത്തിനകം ഒഴിവാകണമെന്നും കൃഷി ദേഹണ്ഡങ്ങള്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് മുപ്പതോളം ആളുകള്‍ക്ക് നോട്ടീസ് അയച്ചു. ഇടുക്കി പദ്ധതിയുടെ ആവശ്യത്തിനായി വൈദ്യുതി ബോര്‍ഡ് നാട്ടുകാരില്‍ നിന്നും പൊന്നും വിലയ്‌ക്കെടുത്ത സ്ഥലമാണ് ഇപ്പോള്‍ പരിസരത്ത് താമസിക്കുന്നവര്‍ കൈയേറിയത്. സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിക്കടത്തുക, തെങ്ങ്, പ്ലാവ് തുടങ്ങിയവയില്‍ നിന്ന് ആദായം എടുക്കുക, സ്ഥലം വെട്ടി തെളിച്ചും മരുന്നടിച്ച് കാട് നശിപ്പിച്ചും വാഴ, കപ്പ, മലയിഞ്ചി, ചേന, തുടങ്ങിയവ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായും പരാതിയുണ്ട്. കുളമാവില്‍ നിന്നു മൂലമറ്റം പവര്‍ ഹൗസിലേക്ക് വെള്ളം കൊണ്ടുവരുന്നതിന് വേണ്ടി പാറ പൊട്ടിച്ച് തുരങ്കം ഉണ്ടാക്കുന്നതിന് വേണ്ടിയുണ്ടാക്കിയ ഇടത്താവളമാണ് ഇന്റര്‍മീഡിയറ്റ് ആഡിറ്റ്. പാറ തുരക്കുമ്പോള്‍ മക്കും കല്ലും പുറത്തേക്ക് കളയാന്‍ വേണ്ട സൗകര്യത്തിന് വേണ്ടി മിഷ്യനറികള്‍ എത്തിക്കുന്നതിന്ന് അശോക കവലയ്ക്ക് മുകള്‍ ഭാഗത്തായി ഇടുക്കി റോഡില്‍ നിന്ന് നാട്ടുകാരുടെ സ്ഥലം പൊന്നുംവിലക്കെടുത്ത് റോഡ് വെട്ടിയതിന്റെ ഇരുവശത്തുമായി കിടക്കുന്ന 19-90 ഹെക്ടര്‍ സ്ഥലമാണ് േൈകറിയിരിക്കുന്നത്. കെ.എസ്.ഇ ബോര്‍ഡിന്റെ ആവശ്യത്തിന് ഏതു സമയത്തും ഓടിയെത്തേണ്ട റോഡാണ് ഇത്. നാട്ടുകാര്‍ക്ക് വളരെ ഉപകാരപ്രദവുമാണ്. ഈ റോഡിന്റെ ഇരുവശവുമാണ് ചിലര്‍ കൈയേറിയിരിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്റെ ഇരുവശവും വര്‍ഷങ്ങളായി കൈയേറ്റം നടക്കുന്നുണ്ട്. ചിലര്‍ സ്ഥലം കൈയേറി വീട് വരെ വച്ചിട്ടുണ്ടന്നാണ് അറിയുന്നത്.

Related Articles

Back to top button
error: Content is protected !!