Local LiveMoolammattam

മന്നം ജയന്തി ആഘോഷം 5ന്

മൂലമറ്റം :കേരള കോണ്‍ഗ്രസ് എം സംസ്‌കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ 147 മത് ജന്മദിന ആഘോഷം നടത്തുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് 4.30ന് തിരുവല്ല വൈഎംസി ഹാളില്‍ ചേരുന്ന സമ്മേളനം അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിക്കും. പാര്‍ട്ടി നേതാക്കളായ ടി.ഒ എബ്രഹാം, എന്‍.എം രാജു, സജി അലക്‌സ്, അംബിക മോഹന്‍, സംസ്‌കാര ദേവി ഭാരവാഹികളായ അഡ്വ. മനോജ് മാത്യു, രാജു കുന്നക്കാട്, ഡോ അലക്‌സ് മാത്യു, സോമന്‍ താമരച്ചാലില്‍ എന്നിവര്‍ പ്രസംഗിക്കുമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് റോയി ജെ കല്ലറങ്ങാട്ട് അറിയിച്ചു. .

 

 

Related Articles

Back to top button
error: Content is protected !!