ChuttuvattomThodupuzha

സെപ്‌റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്കായി വൈദ്യപരിശോധന – രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

തൊടുപുഴ : നഗരസഭ പരിധിയില്‍ സെപ്‌റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്കായി വൈദ്യപരിശോധന – രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച രാവിലെ 11ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ അവരുടെയും കുടുംബാഗങ്ങളുടെയും ആധാര്‍, ബാങ്ക് പാസ്ബുക്ക്, ജോലിയുമായി ബന്ധപ്പെട്ട ഐഡി കാര്‍ഡ് എന്നിവ സഹിതം എത്തി രജിസ്റ്റര്‍ ചെയ്യെണ്ടതാണ്.

നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിറ്റേഷന്‍ എക്കോ സിസ്റ്റം (എന്‍ എ എം എ എസ് റ്റി ഇ )സ്‌കീമിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന്‍ നടപടി ആരംഭിച്ചിട്ടുള്ളത്.സെപ്‌റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, തൊഴില്‍ സുരക്ഷിതത്വം ,എന്നിവ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .നഗരസഭ പരിധിയിലെ കക്കൂസ് മാലിന്യം കൈകാര്യം ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളും പ്രസ്തുത രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!