ChuttuvattomThodupuzha

അഞ്ചക്കുളം മഹാദേവീക്ഷേത്രത്തില്‍ ഔഷധസേവ വിതരണം ഇന്ന്

കോടിക്കുളം: അഞ്ചക്കുളം മഹാദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി വര്‍ഷംതോറും നടത്തിവരാറുള്ള ഔഷധസേവയും, നവഗ്രഹശാന്തി ഹോമവും, ശനീശ്വരപൂജയും ഞായറാഴ്ച നടക്കും. ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ഔഷധം സൗജന്യമായി വിതരണം നടത്തും. ഔഷധസേവക്ക് ശേഷം ഔഷധ കൂട്ടുകള്‍ അടങ്ങിയ കഞ്ഞിയും വിതരണം നടത്തും. പതിവ് പൂജകള്‍ക്ക് പുറമെ 8 മുതല്‍ ക്ഷേത്രം ആചാര്യന്‍ ചേര്‍ത്തല സുമിത് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന നവഗ്രഹശാന്തി ഹോമത്തിനും, ശനീശ്വരപൂജയ്ക്കും ശേഷഷമാണ് ഔഷധസേവ ചടങ്ങുകള്‍ നടക്കുക. ക്ഷേത്രത്തില്‍ നിന്ന് ഓഗസ്റ്റ് മാസം 6,13, തീയതികളില്‍ പായമ്മല്‍, മൂഴിക്കുളം, കൂടല്‍മാണിക്യം, തൃപ്രയര്‍ എന്നീ ക്ഷേത്രങ്ങളിലേക്ക് നാലമ്പല ദര്‍ശന തീര്‍ത്ഥയാത്രയും ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!