Moolammattam
മെഗാ മോഹിനിയാട്ടത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ഗിന്നസ് റെക്കോര്‍ഡ്


മൂലമറ്റം: തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ഏകാത്മകം മെഗാ മോഹിനിയാട്ടത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ഗിന്നസ് റെക്കോര്‍ഡ്. അറക്കുളം മൈലാടി തകരപ്പറമ്പില്‍ അഭിജ ബിജുവിനാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എസ്.എന്‍.ഡി.പി യോഗം സംഘടിപ്പിച്ച മെഗാ മോഹിനിയാട്ടത്തില്‍ കുടയത്തൂര്‍ എസ്.എന്‍.ഡി.പി ശാഖയില്‍ നിന്ന് അഭിജയും മറ്റൊരു വിദ്യാര്‍ഥിനിയും പങ്കെടുത്തിരുന്നു. അഭിജയുടെ സര്‍ട്ടിഫിക്കറ്റ് സാങ്കേതിക കാരണങ്ങളാല്‍ വൈകിയിരുന്നു. മൂലമറ്റം സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു- അമ്പിളി ദമ്പതികളുടെ മകളാണ്. സഹോദരന്‍: അഭിജിത്ത്
