ChuttuvattomThodupuzha

നവകേരള സദസില്‍ നിവേദനം സമര്‍പ്പിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ: തൊടുപുഴയില്‍ നടന്ന  നവകേരള സദസില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ച് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ജില്ലയുടെ സമഗ്ര വികസനം മുന്നില്‍ കണ്ടും, ഗതാഗതം- ടൂറിസം രംഗത്തെ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയുമാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
ജില്ലയില്‍ റെയില്‍വേയുടെ സാധ്യതയും അതിന്റെ ആവശ്യകതയും അത്യാവശ്യമായി വരുന്ന സാഹചര്യമാണുള്ളത്.അതിനാല്‍ കേന്ദ്ര റെയില്‍ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അതിന് വേണ്ട നടപടികള്‍ കൈകൊള്ളണം. മുട്ടം,മലങ്കരയില്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ ടൂറിസം ഭൂപടത്തില്‍ കൃത്യമായ സ്ഥാനം കൈവരിക്കാന്‍ സാധിക്കും.ജില്ലയിലെ ഡാമുകളുടെ മുകളിലൂടെ കേബിള്‍ കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കി സഞ്ചാരികളെ ആകര്‍ഷിച്ചാല്‍ ജില്ലയുടെ വികസനത്തിനും തദ്ദേശീയരായ ജനങ്ങളുടെ ജീവിതനിലവാരത്തിലും വലിയ പ്രതിഭലനം സൃഷ്ടിക്കുമെന്ന് അസോസിയേഷന്‍ നിര്‍ദേശിച്ചു.
തൊടുപുഴ ഉറവപ്പാറയില്‍ നിന്നും മലങ്കര ഡാമിനെ ബന്ധപ്പെടുത്തി കേബിള്‍ കാര്‍ സംവിധാനം ഒരുക്കിയാല്‍ ഇടുക്കിയുടെ പ്രവേശന കവാടമായ  തൊടുപുഴയ്ക്കും ഗുണകരമാകും.
കൂടാതെ തൊടുപുഴ നഗരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക് നിലനില്‍ക്കുന്ന മോര്‍ ജംഗ്ഷനില്‍ അശാസ്ത്രീയമായ ഡിവൈഡറും, കെ.എസ്.ടി.പിയുടെ അപകടാവസ്ഥയിലുള്ള വലിയ കമാനം മാറ്റി സ്ഥാപിക്കണം. നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് റോഡ്, റോട്ടറി ജംഗ്ഷന്‍,മങ്ങാട്ടുകവല തുടങ്ങിയ ഇടങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കണം.തൊടുപുഴയില്‍ നിന്നും ബാംഗ്ലൂര്‍, ചെന്നൈ, കന്യാകുമാരി പോലുള്ള സ്ഥലങ്ങളിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, കലക്ടര്‍ ഷീബാ ജോര്‍ജ് തുടങ്ങിയവര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍,ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച് കനി, വൈസ് പ്രസിഡന്റ് ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

Related Articles

Back to top button
error: Content is protected !!