ChuttuvattomThodupuzha

എംഇഎസ് യൂത്ത് വിംഗ് റംസാന്‍ റിലീഫിന് തുടക്കം

തൊടുപുഴ : ആ കുഞ്ഞുങ്ങളും സന്തോഷിക്കട്ടെ എന്ന ശീര്‍ഷകത്തില്‍ എംഇഎസ് യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുതുവസ്ത്ര വിതരണത്തിനുള്ള വൗച്ചര്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, എംഇഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തര്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷഫീഖ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എംഇഎസ് ജില്ലാ സെക്രട്ടറി ബാസിത് ഹസന്‍, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ബുര്‍ഹാന്‍ ഹുസൈന്‍ റാവുത്തര്‍, ജോയിന്റ് സെക്രട്ടറി ജാബിറലി പുഴക്കര എന്നിവര്‍ പങ്കെടുത്തു. നിര്‍ധനരായ 100 കുട്ടികള്‍ക്ക് പുതുവസ്ത്ര വിതരണത്തിനായി 1000 രൂപാ മതിപ്പുള്ള വൗച്ചറുകളാണ് വിതരണം ചെയ്യുന്നത്.

 

Related Articles

Back to top button
error: Content is protected !!