Thodupuzha

മില്‍മ ഷോപ്പി തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

തൊടുപുഴ: പാലിനോടൊപ്പം 140 ല്‍ പരം വ്യത്യസ്ത ക്ഷീരവിഭവങ്ങളുമായി തൊടുപുഴയിലെ ആദ്യ മില്‍മ ഷോപ്പി തൊടുപുഴയില്‍ കാഡ്‌സ് വില്ലേജ് സ്‌ക്വയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ അധ്യക്ഷത വഹിച്ചു.

പുതുമ കലര്‍ന്ന 24 ഇനം ഐസ്‌ക്രീമുകളാണ് മില്‍മ ഷോപ്പിയുടെ മുഖ്യ ആകര്‍ഷണം. ഉദ്ഘാടനത്തോടനുബന്ധിച്ചു കൂപ്പണ്‍ വഴി തിരഞ്ഞെടുക്കപ്പെട്ട 1000 കുട്ടികള്‍ക്ക് ഐസ്‌ക്രീം സമ്മാനമായി നല്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആദ്യ വില്‍പന എം.എന്‍. ബാബുവിന് നല്‍കികൊണ്ട് മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് നിര്‍വഹിച്ചു . ചടങ്ങില്‍ കാഡ്സ് ഡയറക്ടര്‍മാരായ ജേക്കബ് മാത്യു, കെ.എം.എ. ഷുക്കൂര്‍, എന്‍.ജെ. മാമച്ചന്‍, ശഷീന അലോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!