AccidentThodupuzha

ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

മ്രാല: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് സാരമായ പരിക്ക്. മ്രാല – പൊന്നന്താനം – നടുക്കണ്ടം റൂട്ടിൽ വളവിൽ ഇന്നലെ രാവിലെ 7.15 നാണ് അപകടം. ഈരാട്ട്പേട്ടയിൽ നിന്ന്മ്രാല – പൊന്നന്താനം – നടുക്കണ്ടം വഴി മുവാറ്റുപുഴക്ക് പോയ മിനിലോറിയും എതിർ ദിശയിൽ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബൈക്ക് യാത്രികനായ യുവാവ് റോഡിൽ വീണു. സാരമായി പരിക്ക് സംഭവിച്ച യുവാവിന് സമീപവാസിയായ വീട്ടുകാർ പ്രാഥമിക ചികിത്സകൾ നൽകി.യുവാവ്

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് എത്തിയ വാഹനത്തിൽ യുവാവിനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യുവാവ് വീട്ടിൽ നിന്ന് സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം. കഴിഞ്ഞ ഞായർ രാവിലെയും ഈ റൂട്ടിൽ ഷാപ്പും പടി കവലക്ക് സമീപം വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു.

 

Related Articles

Back to top button
error: Content is protected !!