ChuttuvattomThodupuzha

സ്വര്‍ണ്ണക്കമ്മല്‍ ഉടമയെ തിരികെ ഏല്‍പ്പിച്ച ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മന്ത്രി എം.ബി രാജേഷിന്റെ അഭിനന്ദനം

തൊടുപുഴ: ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണക്കമ്മല്‍ ഉടമയെ തിരികെ ഏല്‍പ്പിച്ച ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മന്ത്രി എം.ബി രാജേഷിന്റെ അഭിനന്ദനം. മണക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സരിത ഗോപകുമാറിനെയും അന്‍സീനാ ഹരിയെയുമാണ് മന്ത്രി അഭിനന്ദിച്ചത്. സ്വര്‍ണ്ണക്കമ്മലിനേക്കാള്‍ തിളക്കമേറിയ ഈ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട് എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ആഹ്ലാദം പങ്കുവച്ചത്. ജീവിത പ്രയാസങ്ങള്‍ക്കിടയിലും സത്യസന്ധതയും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്ന ആയിരക്കണക്കിന് ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രതിനിധികളാണ് സരിതയും അന്‍സീനയും. കേരളത്തിന്റെ ശുചിത്വസേന അഭിമാനകരമായ നേട്ടങ്ങളുമായി മുന്നോട്ടുപോവുകയാണ്. സരിതയ്ക്കും അന്‍സീനയ്ക്കും അഭിനന്ദനങ്ങള്‍. മന്ത്രി കുറിച്ചു. മണക്കാട് കുന്നത്തുപാറ വള്ളിമലക്കുന്നേല്‍ ആനന്ദ് ചന്ദ്രന്റെ വീട്ടില്‍നിന്ന് ഡിസംബറില്‍ ശേഖരിച്ച മാലിന്യത്തില്‍ നിന്നാണ് കടലാസില്‍ പൊതിഞ്ഞ നിലയില്‍ കമ്മല്‍ കിട്ടിയത്. ഉടനേ ആനന്ദിന്റെ വീട്ടിലെത്തി ഭാര്യ അജീഷ്മയോട് തിരക്കി വ്യക്തത വരുത്തി. ശേഷം വാര്‍ഡംഗത്തിന്റെ സാന്നിധ്യത്തില്‍ കൈമാറുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!