politicsThodupuzha

മോദിയുടെ ഗ്യാരണ്ടി എന്ന വാക്കാണ് ഇന്ന് ഇന്ത്യ കേള്‍ക്കുന്നതില്‍ ഏറ്റവും അപകടകരമായ വാക്ക്: മന്ത്രി പി പ്രസാദ്

മുട്ടം: മോദിയുടെ ഗ്യാരണ്ടി എന്ന വാക്കാണ് ഇന്ത്യ ഇന്ന് കേള്‍ക്കുന്നതില്‍ ഏറ്റവും അപകടകരമായ വാക്കെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഇടുക്കി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി അഡ്വ: ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുട്ടം ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് ഉള്‍പ്പടെ ഇന്ത്യക്ക് നിരവധി പ്രധാന മന്ത്രിമാരുണ്ടായിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പോലും എന്റെ ഗ്യാരണ്ടിയെന്ന് പറഞ്ഞ ചരിത്രമില്ല. ബിജെപി പ്രധാനമന്ത്രി വാജ് പേയ് പോലും അത്തരത്തില്‍ അവകാശപ്പെട്ടട്ടില്ല. ഇപ്പോള്‍ രാജ്യ വ്യാപകമായി ഉയരുന്നത് മോഡിയുടെ ഗ്യാരണ്ടി എന്ന വാക്കാണ്. ബിജെപി യുടെയോ എന്‍ ഡി എയുടെയോ ഗ്യാരണ്ടി എന്ന് പോലും അവര്‍ പറയുന്നില്ല. മോഡി എന്ന ഏകാധിപതിക്ക് കീഴിലേക്ക് എല്ലാം എത്തിച്ചേരനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗണയിട്ടാണ് മോഡിയുടെ ഗ്യാരണ്ടി എന്ന വാക്ക് വ്യാപകമായി പ്രചരിപ്പിക്കുന്നത്. മോഡിയുടെ ഗ്യാരന്റിയെ സംബന്ധിച്ച് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാം കേട്ടതാണ്. ഒരു ലിറ്റര്‍ പെട്രോളിന് 40 രൂപക്കും ഡീസല്‍ 25 രൂപയ്ക്കും നല്‍കുമെന്നാണ് മോഡി അന്ന് പറഞ്ഞത്.

രാജ്യത്തെ ഓരോ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നും ഒരു വര്‍ഷം രാജ്യത്തെ 20 കോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ ആയിട്ടും ഒരു കോടി ചെറുപ്പക്കാര്‍ക്ക് പോലും തൊഴില്‍ കൊടുക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ല. മോഡിയുടെ ഗ്യാരന്റിക്ക് വാരന്റി പോലും ഇല്ലായിരുന്നെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവത്തിലൂടെ മനസിലാക്കി. വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മറ്റൊരു ഗ്യാരന്റിയുമായി കബളിപ്പിക്കാന്‍ മോഡി എത്തിയിരിക്കുകയാണ്. ഈ കബളിപ്പിക്കലിന് ഇന്ത്യന്‍ ജനത കൂട്ട് നില്‍ക്കണമോ എന്ന് ചിന്തിക്കണം. ബി ജെ പിയുടെ തട്ടിപ്പുകളും അഴിമതിയും എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കേന്ദ്രത്തിലേക്ക് പോയ കോണ്‍ഗ്രസിലെയും യുഡിഎഫ് ലേയും എംപിമാരില്‍ നിന്ന് കേരളത്തിന് എന്തെങ്കിലും പ്രയോജനം ലഭിച്ചോ, ഇല്ലെന്നാണ് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാന്‍ പോലും കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാത്ത അവസ്ഥയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികളിലും മറ്റും കേരളത്തെ ഞെക്കി കൊല്ലുന്ന അവസ്ഥയില്‍ കോണ്‍ഗ്രസിലെയും യു ഡി എഫ് ലേയും എംപിമാര്‍ ഒരുമിച്ച് നിന്ന് പാര്‍ലമെന്റില്‍ ഒരു കാര്യം പോലും ചെയ്തില്ല. കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫിനും ബിജെപി യുടേയും ആര്‍എസ് എസ്‌ന്റേയും മനസാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധി എഴുതേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്‍ ഡി എഫ് ന് രാജ്യത്തെ പ്രധാനന്ത്രി പദം നേടാന്‍ വേണ്ടിയല്ല ഇക്കാര്യം ആവശ്യപ്പെടുന്നത്. പാര്‍ലമെന്റില്‍ എല്‍ ഡി എഫ് ന്റെ അംഗബലം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ജനോപകാര പ്രദമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ എല്‍ഡിഎഫ്‌ന് അംഗബലം കൂടിയേ തീരു. യുപിഎ സര്‍ക്കാരിന്റെ കാലഘത്തില്‍ രണ്ടര വര്‍ഷം കഴിയുമ്പോള്‍ പ്രധാന മന്ത്രി പദം എല്‍ഡിഎഫ്‌ന് വേണമെന്ന് ആരും ആവശ്യപ്പെട്ടില്ല. ഇത്ര എണ്ണം മന്ത്രിമാര്‍ വേണമെന്നും ആവശ്യപ്പെട്ടില്ല. അന്ന് യുപിഎ സര്‍ക്കാരിന് ഇടത് പക്ഷ മുന്നണി പിന്തുണ നല്‍കിയപ്പോള്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു പറഞ്ഞുണ്ടാക്കിയ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. ഇത്തരത്തിലുള്ള പദ്ധതി ഇനിയും രാജ്യത്തുണ്ടാകണമെങ്കില്‍ ഇടത് പക്ഷ മുന്നണിക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗം ബലമുണ്ടാകണം. ഇതിന് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ജോയ്സ് ജോര്‍ജ് വിജയിക്കണമെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ സലീംകുമാര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെകെ ശിവരാമന്‍,ജില്ലാ അസി. സെക്രട്ടറി പ്രിന്‍സ് മാത്യു, മണ്ഡലം സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ്, സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറി റ്റി.ആര്‍ സോമന്‍, കേരള കോണ്‍ഗ്രസ്സ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, എല്‍ ഡി എഫ് മുട്ടം പഞ്ചായത്ത് കണ്‍വീനര്‍ റെജി ഗോപി, റ്റി.കെ മോഹനന്‍, വിത്സന്‍ പി.സി എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!