ChuttuvattomThodupuzha

ജനവാസ മേഖലയില്‍ വാനരനെത്തിയത് കൗതുകമായി

കാഞ്ഞാര്‍ : കൈപ്പ എല്‍പി സ്‌കൂളിന് സമീപം ജനവാസ മേഖലയില്‍ വാനരനെത്തിയത് കൗതുകമായി. ഞായറാഴ്ച രാവിലെ 11 ഓടെ സ്‌കൂളിനു സമീപം താമസിക്കുന്ന വിനോദിന്റെ വീടിന് സമീപത്താണ് വാനരനെ ആദ്യം കണ്ടത്. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ വാനരന്‍ കുട്ടികള്‍ക്ക് കൗതുക കാഴ്ചയായി. ഇതിനു പിന്നാലെ കൂടുതല്‍ വാനരന്മാര്‍ എത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. കൂടുതല്‍ വാനരന്‍മാര്‍ എത്തിയാല്‍ പ്രദേശത്തെ കാര്‍ഷിക വിളകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ട്. തുടങ്ങനാട് പഴയമറ്റത്ത് വാനര ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍.

 

Related Articles

Back to top button
error: Content is protected !!