Thodupuzha

മഴക്കാല രോഗ സംരക്ഷണ ക്ലാസും ആയുര്‍വേദ കിറ്റ് വിതരണവും നടത്തി

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാഗാര്‍ജുന ആയുര്‍വേദ ഗ്രൂപ്പിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മഴക്കാല രോഗ സംരക്ഷണ ക്ലാസും ആയുര്‍വേദ കിറ്റ് വിതരണവും നടത്തി. നാഗാര്‍ജുന ആയുര്‍വേദ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ. സി.എസ് കൃഷ്ണകുമാര്‍ ആയുര്‍വേദ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളില്‍,കമ്മിറ്റിയംഗം ഒ.ആര്‍.അനൂപ്, ജോയിന്റ് സെക്രട്ടറി പി.ക.എ.ലത്തീഫ്, കമ്മിറ്റിയംഗം വിനോദ് കണ്ണോളി എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!