ChuttuvattomThodupuzha

തൊടുപുഴയില്‍ മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു.സില്‍വര്‍ ഹില്‍സ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പി.ജെ ജോസഫ് എം.എല്‍.എ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായിക മിനി ഐ.ജി മുഖ്യാതിഥിയായി പങ്കെടുത്തു. എഫ്.എഫ്.എസ്.ഐ റീജിയണല്‍ കൗണ്‍സില്‍ അംഗം യു.എ രാജേന്ദ്രന്‍, തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ , സെക്രട്ടറി എം.എം മഞ്ജുഹാസന്‍ എന്നിവരും പ്രസംഗിച്ചു. തുടര്‍ന്ന് ഉദ്ഘാടനചിത്രമായി സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച സ്ത്രീപക്ഷസിനിമയായ ഡൈവോഴ്‌സ് പ്രദര്‍ശിപ്പിച്ചു. രാത്രി എട്ടിന് അതിജീവനം പ്രമേയമാക്കിയ തായ് – ഇംഗ്ലീഷ് സിനിമയായ തേര്‍ട്ടീന്‍ ലൈവ്സിന്റെ പ്രദര്‍ശനം നടന്നു. മേളയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച്ച 5.45 ന് നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ദി റിവനന്റ് പ്രദര്‍ശിപ്പിക്കും. മൃണാള്‍ സെന്‍ ജന്മശതാബ്ദിയുടെ ഭാഗമായി രാത്രി 8.30 ന് മികച്ച സിനിമയ്ക്കും മികച്ച അഭിനേതാവിനുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഹിന്ദി ചലച്ചിത്രം ഭുവാന്‍ ഷോം പ്രദര്‍ശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും എഫ്.എഫ്.എസ്.ഐ യുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള നടത്തപ്പെടുന്നത്. 26 വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് തീയറ്ററില്‍ എല്ലാ ദിവസവും വൈകിട്ട് രണ്ടു സിനിമകള്‍ വീതമാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!