ChuttuvattomThodupuzha

മുതലക്കോടം ജനകീയ വേദി : അഖില കേരള വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി മഹാദേവ തിരുവാണിയൂര്‍ ടീം

തൊടുപുഴ : മുതലക്കോടം ജനകീയ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി മഹാദേവ തിരുവാണിയൂര്‍ ടീം. നിര്‍ധന രോഗികളെ സഹായിക്കുന്നതിനായി കഴിഞ്ഞ 12നാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. ജനകീയവേദി പ്രസിഡന്റ് റോഷന്‍ സര്‍ഗം അധ്യക്ഷത വഹിച്ചു.
മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് താനത്ത്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പഴയരി ജുമാ മസ്ജിദ് പ്രസിഡന്റ് അന്‍സാര്‍ അഹമ്മദ് കുട്ടി , ഞാഴൂര്‍ കോവില്‍ ശ്രീമഹാദേവ ക്ഷേത്രം പ്രസിഡന്റ് രാജേഷ് പൂവശ്ശേരില്‍, മുതലക്കോടം വ്യാപാരി വ്യവസായ ഏകോപനസമിതി പ്രസിഡന്റ് ജോവാന്‍ ജേക്കബ്, മുന്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം പി.എ സലിം കുട്ടി, കൗണ്‍സിലര്‍മാരായ സനു കൃഷ്ണന്‍, മത്തച്ചന്‍ തോട്ടുപുറം, ഷഹന ജാഫര്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സമ്മാനമായ 25,001രൂപയും ട്രോഫിയും ജനകീയവേദി പ്രസിഡന്റ് റോഷന്‍ സര്‍ഗം മഹാദേവ തിരുവാണിയൂര്‍ ടീമിന് നല്‍കി.

 

Related Articles

Back to top button
error: Content is protected !!