ChuttuvattomThodupuzha

മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വഴിയില്‍ തടയും : യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ : നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അജി സി.റ്റി. യും , ഏജന്റായ മുനിസിപ്പാലിറ്റി കോണ്‍ട്രാക്ടറും മുതലക്കോടം സര്‍വ്വീസ് സഹകരണ ബാങ്ക് മെമ്പര്‍ റോഷന്‍ സര്‍ഗ്ഗത്തേയും വിജിലന്‍സ് അറസ്റ്റ് ചെയ്ത് റിമാന്റിലിരിക്കെ, മുനിസിപ്പാലിറ്റിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൈക്കൂലി വാങ്ങുകയും മറ്റ് ഉദ്യോഗസ്ഥരെ കൊണ്ട് വാങ്ങിപ്പിക്കുകയും അതിന്റെ വീതം പറ്റുകയും ചെയ്യുന്ന കേസിലെ രണ്ടാം പ്രതിയായ ചെയര്‍മാനെ തൊടുപുഴയില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സി.എം. മുനീര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!