ChuttuvattomThodupuzha

നഗരസഭ കൗണ്‍സിലര്‍ ജെസി ജോണിയുടെ കൂറുമാറ്റം:ജനങ്ങളോടുള്ള കടുത്ത വഞ്ചനയെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍

തൊടുപുഴ: നഗരസഭ കൗണ്‍സിലര്‍ ജെസി ജോണിയുടെ കൂറുമാറ്റം ജനങ്ങളോടുള്ള കടുത്ത വഞ്ചനയെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ജോസഫ് ജോണ്‍, കെ.ദീപക്, എം.എ കരീം.
നഗരസഭ കൗണ്‍സിലറായി ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ച ജെസി ജോണിയുടെ കൂറുമാറ്റം 9-ാം വാര്‍ഡിലെ ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്നും ഇതിനു നല്‍കിയ പ്രഹരമാണ് അവരെ അയോഗ്യയാക്കി കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി എന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, കെ.ദീപക്, എം.എ കരീം എന്നിവര്‍ പ്രസ്താവിച്ചു.
താന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായല്ല മത്സരിച്ചതെന്ന് കോടതിയോടും വാര്‍ഡിലെ ജനങ്ങളോടും പച്ചക്കള്ളം പറഞ്ഞ ജെസി ജോണി പരസ്യമായി മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തൊടുപുഴ നഗരസഭയില്‍ അഴിമതി കൊടികുത്തി വാഴാന്‍ എല്ലാ പ്രവര്‍ത്തികള്‍ക്കും നേതൃത്വം നല്‍കിയത് നഗരസഭയുടെ ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്. നഗരസഭയുടെ വികസന സ്തംഭനത്തിനും ഇവര്‍ തന്നെയാണ് ഉത്തരവാദികള്‍ എന്നും അവര്‍ ആരോപിച്ചു.

 

Related Articles

Back to top button
error: Content is protected !!