ChuttuvattomThodupuzha

നഗരസഭാ പദ്ധതികള്‍ ചുവപ്പുനാടയില്‍ ; ദീര്‍ഘവീക്ഷണമില്ലാത്ത ഉദ്യോഗസ്ഥ സമീപനം വിനയായി: ചെയര്‍മാന്‍

തൊടുപുഴ: നഗരസഭയുടെ പല പദ്ധതികളും ചുവപ്പുനാടയില്‍ കുരുങ്ങാന്‍ കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിജ്ഞാനക്കുറവാണെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്.
മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം എന്നിവ ഇനിയും പ്രവര്‍ത്തന ക്ഷമമാകാത്തത് ഇതിന് ഉദാഹരമാണ്.പത്തരക്കോടി രൂപ വായ്പയെടുത്ത് നിര്‍മിച്ച മങ്ങാട്ടുകവല സമുച്ചയത്തിന് ഫയര്‍ എന്‍ഒസി ലഭിച്ചിട്ടില്ല. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും അനുമതിയോടെ നിര്‍മിച്ച വ്യാപാര സമുച്ചയത്തിന് നിയമപ്രകാരമുളള സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് നിര്‍മാണം പൂര്‍ത്തിയായ ശേഷമാണ്.ഇതിനുളള അധിക നിര്‍മാണങ്ങള്‍ നടന്നുവരികയാണ്. 40ലേറെ മുറികളില്‍ താഴത്തെ നിലയിലെ ഏഴ് മുറികള്‍ മാത്രമാണ് വാടകയ്ക്ക് പോയത്. നിക്ഷേപ തുക 15 ലക്ഷത്തില്‍ നിന്നും 10 ലക്ഷമാക്കി കുറച്ചിട്ടുണ്ട്. സമുച്ചയം നിര്‍മിക്കുന്നതിനായി വായ്പയെടുത്ത മുഴുവന്‍ തുകയും അടച്ചുതീര്‍ത്തു. വെങ്ങല്ലൂര്‍ സ്മിത ആശുപത്രിക്ക് സമീപത്ത് ഉള്‍പ്പെടെ പുതിയ വ്യാപാര സമുച്ചയങ്ങള്‍ നിര്‍മിക്കും.70 ശതമാനം ശുചിത്വ മിഷന്റെ ഫണ്ടോടെ നിര്‍മിച്ച സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം തുറന്നുകൊടുക്കുന്നതിനു തടസമയത് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്തതിനാലാണ്. ഇവിടെ അടിഭാഗം പാറയായതിനാല്‍ വെള്ളം വലിഞ്ഞുപോകാത്ത സാഹചര്യമാണ്. ഇതു പ്ലാന്‍ തയാറാക്കിയ ഉദ്യോഗസ്ഥര്‍ മനസിലാക്കാതിരുന്നത് വിനയായി. 8,500 വഴിവിളക്കുകളുളള നഗരസഭയില്‍ മൂന്നു വര്‍ഷത്തേക്കാണ് അറ്റകുറ്റപ്പണി കരാര്‍.കാലാവധി കഴിഞ്ഞ ശേഷം കേടായവയാണ് ഇനി മാറ്റി സ്ഥാപിക്കാനുള്ളത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് മെയിന്റനന്‍സ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഇവര്‍ നിശ്ചയിക്കുന്ന തുക വഹിക്കാന്‍ നഗരസഭയ്ക്ക് കഴിയാത്ത സാഹചര്യമാണ്. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനു ഇലക്ട്രീഷ്യനെ നിയമിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നഗരത്തിലെ മാലിന്യ നീക്കം സ്തംഭിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. പാറക്കടവില്‍ 35 വര്‍ഷമായി കൂടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെല്‍നെസ്സെന്റര്‍ ആരംഭിക്കുന്നത് അറിയിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം വിശദീകരിച്ചത്.

 

Related Articles

Back to top button
error: Content is protected !!