ChuttuvattomIdukkiThodupuzha
മുസ്ലീം ലീഗ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കണ്വന്ഷന് നാളെ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/convention-logo-73-14943.png?resize=780%2C265&ssl=1?v=1697954088)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുസ്ലീം ലീഗ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കണ്വന്ഷന് തിങ്കളാഴ്ച തൊടുപുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് മൂവാറ്റുപുഴ റോഡിലുള്ള മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ നടക്കുന്ന യോഗം മുസ്ലീം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടുപുഴ, ഇടുക്കി,ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം, കോതമംഗലം, മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലം നേതൃയോഗങ്ങള്‍ പൂര്‍ത്തിയായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)