ChuttuvattomThodupuzha

സ്‌കൂള്‍തല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പ്രഥമ എംപി കപ്പ് മൂവാറ്റുപുഴ തര്‍ബിയത്ത് സ്‌കൂളിന്

തൊടുപുഴ : സ്‌കൂള്‍തല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പ്രഥമ എംപി കപ്പ് മൂവാറ്റുപുഴ തര്‍ബിയത്ത് സ്‌കൂളിന്. നെഹ്റു യുവ കേന്ദ്രയുടെയും തൊടുപുഴ സോക്കര്‍ സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ഫുട്ബോള്‍ ആണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച സ്‌കൂള്‍തല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മൂവാറ്റുപുഴ തര്‍ബിയത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിജയികളായി. ഏകപക്ഷീയമായ രണ്ട് ഗോളിന് അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് മൂവാറ്റുപുഴ തര്‍ബിയത്ത് സ്‌കൂള്‍ വിജയികളായത്.

വിജയികള്‍ക്ക് ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് ട്രോഫിയും ക്യാഷ് വാര്‍ഡുകളും നല്‍കി. മത്സരത്തിലെ മികച്ച ഡിഫന്‍ഡറായി കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂലെ ഫായിസിനെയും മികച്ച ഗോള്‍ കീപ്പറായി അടിമാലി എസ്.എന്‍.ഡി.പി സ്‌കൂളിലെ റിന്‍സിനെയും ടൂര്‍ണമെന്റ് മികച്ച കളിക്കാരനായി തര്‍ബിയത്ത് സ്‌കൂളിലെ മുഹമ്മദ് ഫീദലിനെയും തെരഞ്ഞെടുത്തു. ചടങ്ങില്‍ സോക്കര്‍ സ്‌കൂള്‍ ഡയറക്ടറും ഇടുക്കി ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ പി.എ സലിം കുട്ടി അധ്യക്ഷത വഹിച്ചു. പ്രതീക്ഷ ഭവന്‍ സ്പെഷ്യല്‍ സ്‌കൂളിലെ സി. ഹണീ വി ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയായി ദിവ്യ രക്ഷാലയം ഡയറക്ടര്‍ ടോമി താരങ്ങളെ പരിചയപ്പെട്ടു . മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം രാഹുല്‍ എസ് ,ഡിഎഫ്എ സെക്രട്ടറി എം.എച്ച് സജീവ്, എസ്എന്‍ഡിപി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ്, സോക്കര്‍ സ്‌കൂള്‍ സെക്രട്ടറി അമല്‍ വി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!