ChuttuvattomThodupuzha

ദേശീയ കര്‍ഷ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി ജോയി മൈലാടിയെ നിയമിച്ചു

തൊടുപുഴ : ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഎഫ് ) സംസ്ഥാന വൈസ് പ്രസിഡന്റായി കെപിസിസി നിര്‍ദേശപ്രകാരം ജോയി മൈലാടിയെ നിയമിച്ചതായി ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി അറിയിച്ചു. കെഎസ്യു യൂണിറ്റ് പ്രസിഡന്റില്‍ തുടങ്ങി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി , ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഐഎന്‍ടിയുസി റീജണല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, റീജണല്‍ പ്രസിഡന്റ്,സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, കെകെഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്, ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്, വെള്ളിയാമറ്റം പഞ്ചായത്ത് മെമ്പര്‍, ഇടുക്കി അഗ്രികള്‍ച്ചര്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയി മൈലാടി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി മെമ്പറുമാണ്.

 

 

Related Articles

Back to top button
error: Content is protected !!