ChuttuvattomThodupuzha

ദേശീയ യുവജന വാരാഘോഷം ആരംഭിച്ചു

തൊടുപുഴ:ദേശീയ യുവജന വാരാഘോഷം ആരംഭിച്ചു.ദേശീയ യുവജന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പി.ജെ. ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഇടുക്കി നെഹ്‌റു യുവകേന്ദ്രവും ജില്ലാ യൂത്ത് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ തൊടുപുഴ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദീപക് അധ്യക്ഷത വഹിച്ചു. അഡ്വ. ബാബു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എന്‍. സുരേഷ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം സുരേഷ് ബാബു, സ്‌കൂള്‍ സെക്രട്ടറി അനില്‍,ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എന്‍. രവീന്ദ്രന്‍ ,ട്രഷറര്‍ എ.പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രധാനമന്ത്രിയുടെ യുവജന സന്ദേശത്തിന്റെ വീഡിയോ പ്രദര്‍ശനവും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് അവതരിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!