ChuttuvattomThodupuzha

എന്‍സിപി ഇടുക്കി ജില്ലാ നേതൃത്വ ക്യാമ്പ് നടത്തി

തൊടുപുഴ : എന്‍സിപി ജില്ലാ നേതൃത്വ ക്യാമ്പ് തൊടുപുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തി. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും, സംസ്ഥാന പ്രസിഡന്റുമായ എന്‍.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍സിപി ജില്ലാ പ്രസിഡന്റ് അഡ്വ: ഷാജി തെങ്ങുംപിള്ളിയില്‍ അധ്യക്ഷത വഹിച്ചു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ജബ്ബാര്‍, എന്‍എംസി സംസ്ഥാന പ്രസിഡന്റ് അഡ്വ: വി.എസ്. കവിത, എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സി. കെ. ഗഫൂര്‍, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കെ. ഷംസുദ്ദീന്‍, അഡ്വ: ബാബു പള്ളിപ്പാട്ട്, സംസ്ഥാന സെക്രട്ടറി സിയാദ് പറമ്പില്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. പൈലി, സംസ്ഥാന സമിതി അംഗം കുര്യാച്ചന്‍ കണ്ടത്തില്‍, ജിസണ്‍ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!