Thodupuzha

ജലജീവന്‍ മിഷന്‍ സ്‌കൂള്‍തല മത്സരങ്ങള്‍ സംഘടിപ്പിച്ചു

തൊടുപുഴ : കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജലജീവന്‍ മിഷന്‍ കരിങ്കുന്നം പഞ്ചായത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധയിനം മത്സരങ്ങള്‍ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നെടിയകാട് ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്കായി നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു അത്തിക്കല്‍ അധ്യക്ഷത വഹിച്ച യോഗംപഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് എടാമ്പുറം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ ഷൈബി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആനിയമ്മ ജോര്‍ജ്, ജലജീവന്‍ മിഷന്‍ പ്രൊജക്ട് ഓഫീസര്‍ അഞ്ജലി വര്‍ഗീസ്, പ്രൊജക്ട് ഓഫീസര്‍ അനീഷ് റ്റി.എസ്. നൗഫല്‍ സെയ്ദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!