ChuttuvattomThodupuzha

നെഹ്റു യുവ കേന്ദ്ര നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവല്‍ 2024 : പ്രസംഗമത്സരം സംഘടിപ്പിക്കും

തൊടുപുഴ : നെഹ്റു യുവ കേന്ദ്ര 18നും 25നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കായി നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവല്‍ 2024 ജില്ലാ സംസ്ഥാന -ദേശീയതലത്തില്‍ പ്രസംഗമത്സരം സംഘടിപ്പിക്കും. ജില്ലയില്‍ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. ദേശീയതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ രണ്ടുലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപ സമ്മാനം യഥാക്രമം ലഭിക്കും. ജില്ലാസംസ്ഥാനതല വിജയികള്‍ക്ക് സമ്മാനം ലഭിക്കില്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ മത്സരിക്കാം.അവസാന തീയതി: 19 .രജിസ്ട്രേഷന്‍ ലിങ്ക് : നെഹ്റു യുവകേന്ദ്ര, കോട്ടയം എഫ്ബി പേജ്
ഫോണ്‍. 04862 222670, 8547628819

 

Related Articles

Back to top button
error: Content is protected !!