ChuttuvattomThodupuzha

അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് ഇന്ന് അല്‍-അസ്ഹര്‍ കോളജില്‍

തൊടുപുഴ : ഇടുക്കി നെഹ്‌റു യൂവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് ഇന്ന് 9.30 മുതല്‍ അല്‍-അസ്ഹര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്നിക്ക് ഓഡിറ്റോറിയത്തില്‍ നടത്തും. യുവാക്കളെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ എങ്ങനെ പങ്കാളികളാക്കാം, അവരുടെ ഭാവിജീവിതം എങ്ങനെ മെച്ചപ്പെട്ട രീതിയില്‍ കരുപ്പിടിപ്പിക്കാം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. അല്‍-അസ്ഹര്‍ പോളിടെക്നിക്ക്, അല്‍-അസ്ഹര്‍ എഞ്ചിനീയറിംഗ് കോളജ്, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടി അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അഡ്വ. കെ.എം. മിജാസ് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ പരിശീലകന്‍ അഭിലാഷ് ജോസഫ് ക്ലാസുകള്‍ നയിക്കും. 1.45 മുതല്‍ നടത്തുന്ന മോക്ക് പാര്‍ലമെന്റ് വിവിധ കോളേജുകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകും. 2.45ന് നടത്തുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അല്‍-അസ്ഹര്‍ വിദ്യാഭ്യാസ സമുച്ഛയങ്ങളുടെ ചെയര്‍മാന്‍ ഹാജി കെ.എം. മൂസ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി മുന്നൂറ്റിയമ്പതോളം യുവതീയുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!