ChuttuvattomThodupuzha

ന്യൂമാന്‍ കോളേജ് വിമന്‍സ് ഫോറം : പെണ്‍കുട്ടികള്‍ക്കായി സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു

തൊടുപുഴ : ന്യൂമാന്‍ കോളേജ് വിമന്‍സ് ഫോറം മനസ്വിനിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. കലാലയത്തിലെ പെണ്‍സമൂഹത്തിന് ആത്മവിശ്വാസം പകരുക, അവരെ ശരീരികമായും മാനസികമായും ശക്തിപ്പെടുത്തുക, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥിനികള്‍ക് തുടര്‍ച്ചയായി പരിശീലനം ലഭിക്കുന്നതിനുള്ള അവസരവും സൗകര്യങ്ങളുമാണ് കോളേജില്‍ ഒരുക്കിയിരിക്കുന്നത്. ബോക്സിംഗ് ജില്ലാ സെക്രട്ടറി ഷിഹാന്‍ ബേബി എബ്രഹാമാണ് പരിപാടിയുടെ മുഖ്യപരിശീലകന്‍. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, ട്രെയിനര്‍ ഷിഹാന്‍ ബേബി എബ്രഹാം, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ സോണ ജോര്‍ജ്, വിദ്യാര്‍ത്ഥിനിയായ ഗൗരി പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടത്തിയ പരിശീലനത്തില്‍ നൂറിലധികം പെണ്‍കുട്ടികള്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!