Thodupuzha

എന്‍ജിഒ സംഘ്  ജില്ലാ സമ്മേളനം

 

 

തൊടുപുഴ: എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി കെ. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. സംഘ് ജില്ലാ പ്രസിഡന്റ് വി.കെ. സാജന്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ജോ. സെക്രട്ടറി എ.പി. സഞ്ചു മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് എന്‍. അനില്‍ ബാബു, എന്‍.ജി.ഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി പ്രേം കിഷോര്‍, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍:

പ്രസിഡന്റായി പി.ബി. പ്രവീണ്‍, വൈസ് പ്രസിഡന്റുമാരായി എ. സന്തോഷ് ബാബു, എന്‍.എസ്. ബിജുമോന്‍, കെ.എന്‍. സനല്‍കുമാര്‍, പി.ആര്‍. മധുസൂദനന്‍, സെക്രട്ടറിയായി പി.റ്റി. ബാലുരാജ്, ജോയിന്റ് സെക്രട്ടറിമാരായി സജീഷ് പി. ചന്ദ്രന്‍, കെ.കെ. ഹരികുമാര്‍, അജിത് കൃഷ്ണന്‍, കെ.എന്‍. എക്സിന്‍ കുമാര്‍, ഖജാന്‍ജിയായി ഇനിറ്റ് അയ്യപ്പന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി വി.കെ. സാജന്‍, വി.ആര്‍. പ്രേംകിഷോര്‍. ആര്‍. ഷാജികുമാര്‍, വി.ആര്‍. അനില്‍, പ്രത്യേകം ക്ഷണിതാക്കളായി വി.കെ. ബിജു(കേരളാ ഗസറ്റഡ് ഓഫീസേഴ്സ് സംഘ്, സംസ്ഥാന സമിതി അംഗം), എം.എന്‍. ശശിധരന്‍ (ജില്ലാ സെക്രട്ടറി, പെന്‍ഷനേഴ്സ് സംഘ്) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!