IdukkiLocal LiveMuttom

നിറകുടമായി മലങ്കര ജലാശയം

മുട്ടം: വേനല്‍ മഴയെത്തിയതോടെ മലങ്കര ജലാശയം ജലസമൃദ്ധമായി. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 41.38 മീറ്ററായി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര വൈദ്യുതി നിലയത്തിലെ വൈദ്യുതി ഉല്‍പാദനം വെള്ളിയാഴ്ച മുതല്‍ പരമാവധിയായി ഉയര്‍ത്തി. കഴിഞ്ഞയാഴ്ച മലങ്കര അണക്കെട്ടില്‍നിന്നുള്ള ഇടത്-വലത് കര കനാലുകള്‍ വഴി ജലം ഒഴുക്കിത്തുടങ്ങിയതോടെ തൊടുപുഴയാറിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു.
കനാല്‍ വഴി ജലം വിതരണം ചെയ്യാന്‍ അണക്കെട്ടിലെ ജലനിരപ്പ് 41 മീറ്ററായി നിലനിര്‍ത്തണം. ഇതിനായി കഴിഞ്ഞയാഴ്ച മലങ്കര വൈദ്യുതി നിലയത്തിലെ ഉല്‍പാദനം കുറച്ചിരുന്നു. ഇതോടെ തൊടുപുഴയാര്‍ വറ്റി. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വൈദ്യുതി ഉല്‍പാദനം പൂര്‍ണതോതില്‍ ഉയര്‍ത്തിയതിനാല്‍ വീണ്ടും തൊടുപുഴയാര്‍ സജീവമായി. മലങ്കര ഇടത്-വലത് കര കനാലുകളിലൂടെ 70 കിലോമീറ്ററോളം ദൂരമാണ് വെള്ളം ഒഴുകുന്നത്.

 

 

Related Articles

Back to top button
error: Content is protected !!