ChuttuvattomThodupuzha

ഇടവെട്ടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ നിറപുത്തരി ഉത്സവം ആഘോഷിച്ചു

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ആണ്ടുതോറും ചിങ്ങം ഒന്നിന് നടത്തിവരാറുള്ള നിറപുത്തരി ഉത്സവം നടത്തി. തൃശൂര്‍ കുന്നംകുളം ചെമ്മനിട്ട പാടശേഖത്തു നിന്നും ആചാരപൂര്‍വ്വം കൊണ്ടു വന്ന നെല്‍ക്കതിര്‍ മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരി ഏറ്റുവാങ്ങി മണ്ഡപത്തില്‍ സമര്‍പ്പിച്ച് പൂജകള്‍ നടത്തി. തുടര്‍ന്ന് പൂജിച്ച നെല്‍ക്കതിര്‍ ഭക്തജനങ്ങള്‍ക്ക് മേല്‍ശാന്തി വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ക്ഷേത്രഭരണസമിതി അംഗങ്ങളും മാതൃസമിതി അംഗങ്ങളും നേതൃത്വം കൊടുത്തു.

 

Related Articles

Back to top button
error: Content is protected !!