ChuttuvattomThodupuzha

കോടിക്കുളം കൃഷിഭവനില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു

തൊടുപുഴ: കോടിക്കുളം കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ചാണ് ചന്ത നടത്തുന്നത്. വെളളിയാഴ്ച്ച 11ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് പ്രസിഡന്റ് സുരേഷ് ബാബു ടി.വി. ഉദ്ഘാടനം ചെയ്യും.കര്‍ഷകര്‍ക്ക് സ്വയം ഉത്പാദിപ്പിച്ചിട്ടുള്ള നടീല്‍ വസ്തുക്കള്‍ (വിത്തുകള്‍, തൈകള്‍, നടുതലകള്‍ മുതലായവ) ജൈവ വളങ്ങള്‍ എന്നിവയുടെ വിപണനവും നടത്താവുന്നതാണ്.

Related Articles

Back to top button
error: Content is protected !!