ChuttuvattomThodupuzha

നഗരപാതകള്‍ കൈയേറാന്‍ ആരെയും അനുവദിക്കില്ല : നഗരസഭാ ചെയര്‍മാന്‍

തൊടുപുഴ : നഗരസഭാ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പൊതു സ്ഥലത്തേക്കിറക്കിയും റോഡുകള്‍ കൈയേറിയും വ്യാപാരം നടത്തുന്നതിന് ആരെയും അനുവദിക്കില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് .
വ്യാപാര സ്ഥാപനങ്ങള്‍ മതിയായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാതെയോ പാര്‍ക്കിംഗ് സ്ഥലം കെട്ടിയടച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്താല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പൊതു ഇടങ്ങളില്‍ ഫ്ളക്‌സുകളും കൊടി തോരണങ്ങളും സ്ഥാപിക്കാന്‍ പാടില്ലായെന്ന കോടതിയുടേയും സര്‍ക്കാരിന്റേയും ഉത്തരവ് നിലനില്‍ക്കെ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും തടസ്സമായി അനധികൃത പരസ്യങ്ങള്‍ സ്ഥാപിക്കുന്നതായും ഫ്ളക്‌സ് ബോര്‍ഡുകളും മറ്റ് കൊടി തോരണങ്ങളും സ്ഥാപിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസ്, പിഡബ്ല്യൂഡി,നഗരസഭാ ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം എന്നിവരെ ഉള്‍പ്പെടുത്തി അടിയന്തിര യോഗം ചേര്‍ന്നു. ഫെബ്രുവരി 28 മുതല്‍ പോലീസ്, പിഡബ്ല്യൂഡി, നഗരസഭാ എന്നീ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി അനധികൃത ഫ്ളക്‌സുകളും ബോര്‍ഡുകളും സ്ഥാപിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. അനധികൃതമായി പ്രധാന പാതയിലും ബൈപാസ് റോഡുകളുടെ വശങ്ങളിലായും സ്ഥാപിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ലോട്ടറി ബാങ്കുകള്‍, വാഹനങ്ങള്‍ എന്നിവ ഉടമസ്ഥര്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!