ChuttuvattomThodupuzha

വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സും ലഭിക്കുന്നില്ല : എസ്ടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നിവേദനം നല്‍കി

തൊടുപുഴ : സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സും ലഭിക്കാത്തതിനെതിരെ എസ്ടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ജോയിന്റ് ആര്‍ടിഒ ക്ക് നിവേദനം നല്‍കി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഇളമാക്കല്‍, ജനറല്‍ സെക്രട്ടറി അന്‍സാരി മുണ്ടക്കല്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം. നിസാമുദീന്‍, കെ.എം. നിഷാദ് ,കെ. എ. അന്‍ഷാദ് , നിസാര്‍ പുതിയ കുന്നേല്‍, നെജിബ് തൊടുപുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!