ChuttuvattomThodupuzha

രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ച് ഒബിസി മോര്‍ച്ച ജില്ലാ കമ്മിറ്റി

തൊടുപുഴ : പ്രധാനമന്ത്രിയെ ജാതി പറഞ്ഞ് ആക്ഷേപിച്ച രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് ഒബിസി മോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റി.തൊടുപുഴയില്‍ നടന്ന പ്രതിഷേധം ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി.പി. സാനു മുഖ്യ പ്രഭാഷണം നടത്തി. ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കുന്നേല്‍, ജില്ലാ സെക്രട്ടറി പി.കെ. സിനു കൃഷ്ണന്‍, മീഡിയ സെല്‍ കണ്‍വീനര്‍ അജിത് ഇലവുങ്കല്‍, ബിജെപി തൊടുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് പൂവാശേരിയില്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിശാഖ് ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!