ChuttuvattomThodupuzha

ദുഃഖവെള്ളി ദിനത്തില്‍ 38-ാം വര്‍ഷവും മലയാറ്റൂര്‍ മല ചവിട്ടി മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ :  ദുഃഖവെള്ളി ദിനത്തില്‍ 38-ാം വര്‍ഷവും മലയാറ്റൂര്‍ മല ചവിട്ടി മന്ത്രി റോഷി അഗസ്റ്റിന്‍. ചക്കാമ്പുഴയിലെ വസതിയില്‍ നിന്നും പെസഹാ വ്യാഴ രാത്രിയില്‍ അപ്പം മുറിച്ചതിന് ശേഷമാണ് മന്ത്രിയും സംഘവും കാല്‍നടയായി മലയാറ്റൂര്‍ യാത്ര ആരംഭിച്ചത്. ദുഖവെള്ളി ദിനത്തില്‍ രാവിലെ മൂവാറ്റുപുഴയിലെത്തിയ മന്ത്രിയും സംഘവും വിശ്രമത്തിന് ശേഷം ഉച്ചയോടെ യാത്ര തുടര്‍ന്നു. 1985ലെ പത്താം ക്ലാസ് പരീക്ഷക്ക് ശേഷമാണ് വീട്ടില്‍ നിന്ന് ആദ്യമായി കാല്‍നടയായുള്ള മലയാറ്റൂര്‍ യാത്ര ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെസുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഇക്കുറിയും മന്ത്രിയുടെ യാത്ര. നേര്‍ച്ചകളുടെ ഭാഗമായിട്ടല്ല, താന്‍ എല്ലാ വര്‍ഷവും മല ചവിട്ടുന്നതെന്നും, പീഡാനുഭ സമരണയിലൂടെയുള്ള കാല്‍നട യാത്ര അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജമാണ് പകര്‍ന്ന് നല്‍കുന്നതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോവിഡ് ലോക് ഡൗണിന്റെ സമയത്ത് ഒരു വര്‍ഷം മാത്രമാണ് പതിവ് തെറ്റിക്കാതെയുള്ള റോഷി അഗസ്റ്റിന്റെ മലയാറ്റൂര്‍ കാല്‍നടയാത്ര മുടങ്ങിയത്. ദുഖവെള്ളി ദിനത്തില്‍ രാത്രി വൈകി മലയാറ്റൂര്‍ മല ചവിട്ടിയ മന്ത്രിയും സംഘവും, ശനിയാഴ്ച വീട്ടില്‍ തിരിച്ചെത്തുന്ന വിധമായിരുന്നു യാത്ര ഒരുക്കിയത്.

 

Related Articles

Back to top button
error: Content is protected !!