ChuttuvattomThodupuzha

ചാഴികാട്ട് ആശുപത്രിയില്‍ ഓണാഘോഷം നടത്തി

തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിലെ ഡോക്ടേഴ്‌സും സ്റ്റാഫും അടങ്ങിയ 50 വനിതകള്‍ പങ്കെടുത്ത തിരുവാതിരയോടു കൂടി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മലയാളി മങ്ക, മലയാള ശ്രീമാന്‍, ഓണപ്പാട്ട്‌, ഓണപ്പൂക്കളം എന്നീ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് ആശുപത്രി ചെയര്‍മാന്‍ ഡോക്ടര്‍ ജോസഫ് സ്റ്റീഫന്‍, ഡോ. ജെസ്‌ലി കെ. എബ്രഹാം, മോളി ജോസഫ് ചാഴികാട്ട്, തമ്പി എരുമേലിക്കര, ഡോ. ഷിന്റു ഡെന്നീസ്, വിനോദ് കണ്ണോളി എന്നിവര്‍ സമ്മാനദാനം നടത്തി.

Related Articles

Back to top button
error: Content is protected !!