ChuttuvattomThodupuzha

ഓണോത്സവ് 2023′ നാളെ മുതല്‍ സെപ്തംബര്‍ ഒന്നു വരെ തൊടുപുഴയില്‍

തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി ഓണാഘോഷ പരിപാടി ‘ഓണോത്സവ് 2023’ നടത്തു. 26, 28, 30, സെപ്തംബര്‍ 1, 2 തീയതികളിലാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷം. 20 വര്‍ഷമായി നടത്തിവരുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

26ന് തൊടുപുഴ മര്‍ച്ചന്റ്സ് യൂത്ത്വിങ് നഗരത്തില്‍ വിളംബര ജാഥ നടത്തും. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നിന്നാരംഭിക്കുന്ന ജാഥ തൊടുപുഴ തഹസില്‍ദാര്‍ എം. അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. 28ന് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ഓണപ്പൂക്കള മത്സരം നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന സ്ഥാപനങ്ങള്‍ക്ക് യഥാക്രമം 5000, 3000, 2000രൂപ സമ്മാനം നല്‍കും. 30ന് വൈകിട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ പാലാ കെ.ആര്‍ മണി അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍.

ആറിന് നടക്കുന്ന സമ്മേളനത്തില്‍ ‘ഓണോത്സവ് 2023’ പി.ജെ ജോസഫ് എം.എല്‍.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മുതല്‍ പത്തനംതിട്ട മ്യൂസിക് ബ്രദേഴ്സിന്റെ ഗാനമേള. സെപ്തംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ കുട്ടികള്‍ക്കായി ചിത്രരചന, ചെസ് മത്സരങ്ങള്‍. വൈകിട്ട് ആറിന് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ അഖില കേരള വടംവലി മത്സരം. പുളിമൂട്ടില്‍ സില്‍ക്സ് സ്പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കും. രണ്ടിന് വൈകിട്ട് 5.30ന് മുനിസിപ്പല്‍ മൈതാനിയില്‍ സമാപന സമ്മേളനം. തുടര്‍ന്ന് കൊച്ചിന്‍ കൈരളി കമ്മ്യൂണിക്കേഷന്‍സിന്റെ സൂപ്പര്‍ മെഗാ ഇവന്റ്.  മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!