KarimannorLocal Live

ഭിന്നശേഷി കുട്ടികള്‍ക്കായി പഠന യാത്ര സംഘടിപ്പിച്ചു

കരിമണ്ണൂര്‍ : സമഗ്രശിക്ഷാ ഇടുക്കി ബിആര്‍സി കരിമണ്ണൂരിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി പഠന യാത്ര സംഘടിപ്പിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ സാമൂഹികപരവും, അക്കാദമികപരവുമായ ശേഷി വികാസമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ബിആര്‍സി പരിധിയിലെ വിവിധ സ്‌കൂളുകളിലെ 51 കുട്ടികളും, രക്ഷിതാക്കളും, ജനപ്രതിനിധികളും, അധ്യാപകരുമുള്‍പ്പടെ 75 പേര്‍ പഠനയാത്രയില്‍ പങ്കെടുത്തു. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വല്ലാര്‍പാടം, എറണാകുളം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസര്‍, ബി.പി.സി മനോജ് റ്റി.പി., ട്രെയിനര്‍ സിന്റോ ജോസഫ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആതിര ദേവരാജ് എന്നിവര്‍ പഠന യാത്രയ്ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!