ChuttuvattomThodupuzha

റിട്ടയേഡ് ഹെഡ്മാസ്റ്റേര്‍സ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ : ഉപജില്ല റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക ആഘോഷം തൊടുപുഴ എയ്ഡഡ് സ്‌കൂള്‍ റ്റീച്ചേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്.എസ്.എസ് മുന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് ജോസഫ് കേളകം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടന പ്രസിഡന്റ് റ്റി.യു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 80 വയസ് പൂര്‍ത്തിയാക്കിയവരെ ആദരിക്കല്‍ ചടങ്ങും നവാഗതര്‍ക്ക് സ്വീകരണവും നല്‍കി. സെക്രട്ടറി പി.വി ജോസ്, വൈസ്.പ്രസിഡന്റ് ജോസഫ് മൂലശ്ശേരി, കമ്മറ്റിയംഗം സി. ആനി ജോസ് വള്ളമറ്റം, ടൂര്‍ കണ്‍വീനര്‍ പി.എം.ദേവസ്യാച്ചന്‍, ട്രഷറര്‍ റോയി.റ്റി.ജോസ് ആന്റണി, നിര്‍മ്മല തങ്കച്ചന്‍, ടോമി കട്ടക്കയം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!