ChuttuvattomThodupuzha

ഓര്‍ത്താര്‍ട്സ് സ്പോര്‍ട്ടിംഗ് ക്ലബ്ബ് : രോഗികള്‍ക്കായുള്ള ധന ശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

തൊടുപുഴ: നിര്‍ധനരായ രോഗികള്‍ക്കായുള്ള ധന ശേഖരണാര്‍ത്ഥം ഓര്‍ത്താര്‍ട്സ് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യാ സെവെന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോടും, റിയല്‍ എസ് സി തെന്നലയും തമ്മിലുള്ള മത്സരത്തില്‍ ഒരു ഗോളിന് റോയല്‍ ട്രാവല്‍സ് കോഴിക്കോട് വിജയിച്ചു. മത്സര വിജയികള്‍ക്കുള്ള ട്രോഫിയും നിര്‍ധനരായ 40 രോഗികള്‍ക്കുള്ള ധനസഹായവും മാണി സി. കാപ്പന്‍ എംഎല്‍എ വിതരണം ചെയ്തു. യോഗത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായ മുഹമ്മദ് അഫ്സല്‍ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥികളായി അഡ്വ. മെല്‍ബിന്‍ മാത്യു പന്തക്കല്‍, അപ്പു ജോണ്‍ ജോസഫ്, അഡ്വ. മിജാസ് കെ.എം, റിയാസ്, അനസ് പെരുനിലം, റഹ്‌മാന്‍, ഡോ. ജോസഫ് സ്റ്റീഫന്‍ ചാഴികാട്ട്, കുഞ്ഞി തമ്പി, ജിബു കെ. ജലാല്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!