ChuttuvattomThodupuzha

ഓര്‍മ്മകളിലെന്നും നമ്മുടെ കൂരാന്‍ ; നിയാസ് കൂരാപ്പിള്ളി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ : മുന്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ വേര്‍പാടിന്റെ ആറാം വാര്‍ഷികം ആചരിച്ചു. ‘ഓര്‍മ്മകളിലെന്നും നമ്മുടെ കൂരാന്‍ ‘ എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ കെഎസ്‌യു ,യൂത്ത് കോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും രാജീവ് ഭവനില്‍ അനുസ്മരണ സമ്മേളനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി. വികാരനിര്‍ഭരമായ ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും കണ്ണീരണിഞ്ഞു. അനുസ്മരണ സമ്മേളനം മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ പി.ജെ അവിര, രാജു ഓടക്കാന്‍, ഇന്ദു സുധാകരന്‍, എന്‍.ഐ ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്, എം.എച്ച് സജീവ്, കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് ടോണി തോമസ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കെ ജോണ്‍, നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ്, ജില്ലാ സെക്രട്ടറി ബിപിന്‍ അഗസ്റ്റിന്‍ കെഎസ്യു ജില്ലാ ഭാരവാഹികളായ നിഖില്‍ ചോപ്ര, ആല്‍ബര്‍ട്ട് കുന്നപ്പള്ളി, ജയ്‌സണ്‍ തോമസ്,സാനറ്റ് ഷാജി ഗൗതം റെജി, ആന്‍ഡ്ഡോ സര്‍ജിന്‍, റോബിന്‍ ജോര്‍ജ്, നവീന്‍ സെബാസ്റ്റ്യന്‍,റിസ്വാന്‍ പാലമൂടന്‍, സിബി മാത്യു, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഷ്‌കര്‍ ഷമീര്‍, ജോണ്‍സന്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു. റഹ്‌മാന്‍ ഷാജി, അല്‍ത്താഫ് സുധീര്‍,ബിനീഷ് ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!