Thodupuzha

പഞ്ചമി സ്വയം സഹായസംഘം ഒളമറ്റം ശാഖായുടെ പ്രധമ യോഗം ചേര്‍ന്നു

തൊടുപുഴ :-പഞ്ചമി സ്വയം സഹായ സംഘം ഒളമറ്റം ശാഖയുടെ പ്രഥമ യോഗംഇന്നലെ വൈകുന്നേരം ഒളമറ്റത്തുചേര്‍ന്നു. യോഗം കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം സാബു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചമി എന്നത് കേവലം ഒരു ഒത്തുചേരല്‍ മാത്രമല്ല, പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനും കുടുംബ ഭദ്രതയ്ക്കും വേണ്ടിയുള്ളതാണെന്നും പഞ്ചമിയെ സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചമീ ശാഖാ ജോ.കണ്‍വീനര്‍ ധന്യ മജു അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ പ്രകാശ് തങ്കപ്പന്‍ ക്ലാസ്സ് നയിച്ചു. കെപിഎംഎസ് തൊടുപുഴ യൂണിയന്‍ അസിസ്റ്റന്റ് സെക്രട്ടറി യൂ കെ അനൂപ് ശാഖാ സെക്രട്ടറി മജു അപ്പച്ചികുളം, ശാഖാ കണ്‍വീനര്‍ ജയ സാബു കെപിഎംഎസ് മീഡിയ തൊടുപുഴ യൂണിയന്‍ കോഡിനേറ്റര്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!