ChuttuvattomThodupuzha

തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ പന്തക്കുസ്താ രാത്രി ആരാധന

തൊടുപുഴ : ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ പന്തക്കുസ്താ തിരുനാളിന് ഒരുക്കമായുള്ള രാത്രി ആരാധന ഞായറാഴ്ച നടക്കും. വൈകിട്ട് 5ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. 7 ന് നടക്കുന്ന വചന ശുശ്രൂഷയ്ക്ക് ഫാ. ബിനോയ് മാരിപ്പാട്ട് നേതൃത്വം നല്‍കും. ലഘുഭക്ഷണത്തിനു ശേഷം 9.30 ന് ദിവ്യകാരുണ്യആരാധന ആരംഭിക്കും. നിയോഗങ്ങള്‍ സമര്‍പ്പിച്ചുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷ എന്നിവ നടക്കും. ഇതേ തുടര്‍ന്ന് പരിശുദ്ധാത്മാവ് നിറയുന്നതിനുള്ള അഭിഷേക പ്രാര്‍ത്ഥനയും കൈവെപ്പ് ശുശ്രൂഷയും ഉണ്ടായിരിക്കും. 11ന് ദിവ്യകാരുണ്യപ്രദക്ഷിണവും ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. രാത്രി 12ന് നടക്കുന്ന പാതിരാ കുര്‍ബാനയോട് കൂടി ശുശ്രൂഷകള്‍ 1 ഓടെ അവസാനിക്കുമെന്ന് ഷ്റൈന്‍ റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍ വൈസ് റെക്ടര്‍ ഫാ. ആന്റണി വിളയിപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!