ChuttuvattomThodupuzha

രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാന്‍ ജനം വോട്ട് ചെയ്തു : ഡീന്‍ കുര്യാക്കോസ്

ഇടുക്കി : ഇന്ത്യ രാജ്യത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കാനാണ് ഇടുക്കി ജനത വോട്ട് ചെയ്തതെന്നും വിജയം സുനിശ്ചിതമെന്നും ഡീന്‍ കുര്യാക്കോസ്. കര്‍ഷകരെയും മലയോര ജനതയെയും ദ്രോഹിച്ച സംസ്ഥാന സര്‍ക്കാരിനെതിരെയും പൊതു വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. രാജ്യത്തിന്റെയും ഇടുക്കിയുടെയും നിലനില്‍പ്പിനാണ് ഇടുക്കി ജനത വോട്ട് രേഖപ്പെടുത്തിയത്. സാധാരണക്കാരായ ജനങ്ങള്‍, കൃഷിക്കാര്‍, തൊഴിലാളികള്‍ എന്നിവരോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ വരണമെന്ന് ജനം ആഗ്രഹിച്ചിട്ടുണ്ട്. ചരിത്രത്തിലെ തന്നെ മികച്ച ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നല്ല ആള്‍ക്കൂട്ടം പ്രചാരണ സമയത്ത് സ്വീകരണ കേന്ദ്രങ്ങളില്‍ ഉണ്ടായി എന്നത് ഇതിന്റെ തെളിവാണ്. ജനാധിപത്യ പക്രിയയില്‍ പങ്കാളികളായ ഇടുക്കി ജനതക്ക് നന്ദി പറയുന്നുവെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!