ChuttuvattomThodupuzha

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം : ഫാര്‍മേഴ്സ് ക്ലബ്

തൊടുപുഴ: മുട്ടം, തുടങ്ങനാട്, പഴയമറ്റം, ഇല്ലിചാരി, കാക്കൊമ്പ്, മലങ്കര, ഒറ്റല്ലൂര്‍, തൊമ്മന്‍കുത്ത്, പറമ്പാട്ട്മല തുടങ്ങിയ നഗര പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ഫാര്‍മേഴ്സ് ക്ലബ് ആവശ്യപ്പെട്ടു. മുട്ടം കാക്കൊമ്പ് മേഖലകളില്‍ കാട്ടുപന്നിയുടെയും, മുള്ളന്‍ പന്നിയുടെയും ശല്യം കാരണം പല തോട്ടങ്ങളിലും കൃഷി ഉപേക്ഷിച്ച നിലയില്‍ ആയി. റബര്‍ തോട്ടങ്ങളില്‍ ടാപ്പു ചെയ്യുവാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ല. കാട്ടുപന്നിയുടെയും, മുള്ളന്‍പന്നിയുടെയും ശല്യം കാരണം കൃഷിസ്ഥലങ്ങളില്‍ പോകാന്‍ ഭയപ്പെട്ടിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ പുലിപ്പേടി മൂലം വീടുകളില്‍ നിന്നും പുറത്തിറങ്ങുവാനും ഭയപ്പെടുന്നു.

ദ്രുതകര്‍മ്മസേനയോ മറ്റോ ഉപയോഗിച്ച്  വന്യ മൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും തുരത്തിയില്ലെങ്കില്‍ കര്‍ഷകരുടെ കൂട്ടപലായനമോ, കൂട്ട ആത്മഹത്യകളോ നടക്കുവാന്‍ സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ മൃഗങ്ങളെ തുരത്തുന്ന ആധുനിക സൗകര്യങ്ങളും ഇവിടെ ഉപയോഗിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഫാര്‍മേഴ്സ് ക്ലബ് (ഫാംഫെഡ്) രക്ഷാധികാരി അഡ്വ. ജോണ്‍ വിച്ചാട്ട്, ഫാം ഫെഡ് പ്രസിഡന്റ് ടോം ചെറിയാന്‍, സെക്രട്ടറി സോണി കിഴക്കേക്കര, മുട്ടം ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് തോംസണ്‍ കിഴക്കേക്കര, കാക്കൊമ്പ് ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് മാത്തുക്കുട്ടി ചാമക്കാല, കരിങ്കുന്നം ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ബാസ്റ്റിന്‍ കൂന്താനം, തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ് സെക്രട്ടറി രാജീവ് പാടത്തില്‍, ട്രഷറര്‍ ഷൈജോ ചെറുനിലം, ജോസുകുട്ടി കള്ളികാട്ട്, ജോസ് വെള്ളിമൂഴയില്‍, തുടങ്ങനാട് ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ഡോണ്‍ ജോസ്‌കോ കടുകന്‍മാക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!