Thodupuzha

പെരുമ്പള്ളിച്ചിറ ശ്രീകൃഷ്ണ സ്വാമി  ക്ഷേത്രം; ഉത്സവത്തിന് ശനിയാഴ്ച കൊടിയേറും

തൊടുപുഴ: പെരുമ്പളളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് ശനിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരിക്കുക. ഇന്ന് വൈകിട്ട് ദീപാരാധനക്ക് ശേഷം കൊടിക്കൂറയും നെറ്റിപ്പട്ട സമര്‍പ്പണവും നടക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി, അജിതന്‍ നമ്പൂതിരി, മേല്‍ശാന്തി പുതുക്കുളം വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 20ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 17ന് രാവിലെ 10.30ന് ഉത്സവബലി ദര്‍ശനം, തുടര്‍ന്ന് പ്രസാദ വിതരണം. 18ന് വൈകിട്ട് 7ന് നരസിംഹസ്വാമിക്ക് പത്മമിട്ട് വിശേഷാല്‍ പൂജ. 19ന് വൈകിട്ട് 5ന് കാര്‍ത്തിക വിളക്ക് മഹോത്സവം. 20ന് രാവിലെ 9ന് കൊടിയിറക്ക്, 10ന് ആറാട്ട്, 10.30 മുതല്‍ കൊടിമരച്ചുവട്ടില്‍ പറവയ്പ്പ്, വലിയകാണിക്ക, ഉച്ചപൂജ, കലശാഭിഷേകം, ശ്രീഭൂതബലി. പത്രസമ്മേളനത്തില്‍ ക്ഷേത്രം വര്‍ക്കിങ് പ്രസിഡന്റ് ബി.സേതുമാധവന്‍, സെക്രട്ടറി എം.പി. സദാശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!